പോഷക ഗുണങ്ങളും വിറ്റാമിനുകളും ധാരാളം അടങ്ങിയ പാവയ്ക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. നിരവധി ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഒരു പരിധിവരെ ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം നല്കാന് പാവയ്ക്കയ്ക്ക് കഴിവുണ്ട്.
നല്ല ഇനം പാവയ്ക്കയുടെ ഇലയും കായും അണുബാധയെ പ്രതിരോധിക്കാന്‍ സഹായകമാണ്. പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പാവയ്ക്കയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹന പ്രക്രിയ സുഗമമാക്കും.
Read Also : പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി
കൂടാതെ, ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും, അതുവഴി ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക സഹായിക്കും. റൈബോഫ്ളേവിന്‍, ബീറ്റാ കരോട്ടിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ ഘടകങ്ങള്‍ പാവയ്ക്കയിലുണ്ട്.
പാവയ്ക്കയ്ക്ക് താരനും ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാന്‍ കഴിവുണ്ട്. കൂടാതെ, മുടിക്കു തിളക്കവും മൃദുത്വവും നല്‍കാനും മുടി കൊഴിച്ചില്‍ അകറ്റാനും പാവയ്ക്ക നല്ലതാണ്.
Post Your Comments