കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരായ അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ച് മാല പാർവതി, ശ്വേത മേനോൻ, കുക്കു പരമേശ്വരൻ തുടങ്ങിയവർ രാജിവെച്ചിരുന്നു. പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്നും, സ്ത്രീകൾക്ക് പരാതിപ്പെടാൻ വേറെ സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്നും പ്രതികരിച്ച വൈസ് പ്രസിഡൻ്റ് മണിയൻപിള്ള രാജുവിനെതിരെ ബാബുരാജ്. അമ്മയിലെ വനിതാ താരങ്ങളുടെ പരാതി കേൾക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളതെന്നും, പരാതി പറയാൻ മറ്റൊരു സംഘടനയിലേക്ക് പോകേണ്ടതില്ലെന്നും ബാബുരാജ് മനോരമ ഓൺലൈനോട് വ്യക്തമാക്കി.
Also Read:ഭാര്യയെ കൊലപ്പെടുത്തിയതിന് ഭർത്താവ് ജയിലിൽ: ‘മരിച്ച’ ഭാര്യ കാമുകനൊപ്പം പുറത്ത് സുഖവാസം
സ്ത്രീകൾക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയൻപിള്ള രാജു പറഞ്ഞത് എന്തുദ്ദേശിച്ചാണെന്ന് മനസിലായില്ലെന്നും ബാബുരാജ് പറഞ്ഞു. മണിയൻപിള്ള രാജുവിന്റെ ആ പ്രസ്താവനയോടുള്ള മറുപടി തന്നെയാണ് മാലാ പാർവതിയുടെ രാജി എന്നും അദ്ദേഹം വ്യക്തമാക്കി.
‘അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് മാല പാർവതി രാജിവച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. കാരണം അമ്മയിലെ വനിതാ താരങ്ങൾ പാവകളല്ല അവർ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞു. സ്ത്രീകൾക്ക് പരാതിപ്പെടാൻ വേറെ സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയൻ പിള്ള രാജു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ഉദേശിച്ചത് ഡബ്ല്യുസിസിയെ ആണെങ്കിൽ പറഞ്ഞത് തെറ്റായിപ്പോയി. അമ്മയിലെ സ്ത്രീകളുടെ പരാതി കേൾക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികൾ അമ്മയിൽ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ വേറെ ആരാണ് ചർച്ച ചെയ്യാനുള്ളത്?’, ബാബുരാജ് ചോദിക്കുന്നു.
Post Your Comments