Latest NewsCricketNewsSports

സ്വപ്ന ഹാട്രിക്കില്‍ ഇന്ത്യൻ താരവും, പേരുകൾ വെളിപ്പെടുത്തി ബോൾട്ട്

മുംബൈ: ഹാട്രിക്ക് വിക്കറ്റ് എടുക്കാൻ ആഗ്രഹമുള്ള ബാറ്റ്സ്മാൻമാരെ വെളിപ്പെടുത്തി ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട്. ഹാട്രിക്ക് ലിസ്റ്റിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് മുന്നിൽ. കൂടാതെ, രണ്ടും മൂന്നും വിക്കറ്റുകൾ സഹതാരങ്ങളുടെ പേരുകളാണ് ബോൾട്ട് വെളിപ്പെടുത്തിയത്. ഹാട്രിക്ക് എടുക്കുകയാണെങ്കിൽ ആരുടെയൊക്കെ വിക്കറ്റാണ് വേണ്ടതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

‘ഹാട്രിക്കിനായുള്ള ആദ്യ വിക്കറ്റില്‍ മുന്‍ ഇന്ത്യൻ നായകനായ വിരാട് കോഹ്ലിയെ പുറത്താക്കണം. രണ്ടാമതായി പുറത്താക്കാൻ ആഗ്രഹിക്കുന്നത് പ്രിയ സുഹൃത്തും സഹതാരവുമായ ജിമ്മി നിഷാമിനെയാണ്. മൂന്നാമത് അടുത്ത സുഹൃത്തും സഹതാരവുമാ ടിം സൗത്തിയെയാണ്. ജിമ്മിയെയും സൗത്തിനെയും നല്ലതുപോലെ അറിയാം’ ട്രെന്റ് ബോൾട്ട് പറഞ്ഞു.

Read Also:- നിർത്താതെയുള്ള തുമ്മലിനെ തടയാൻ!

ഇതില്‍ കോഹ്ലിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് രണ്ട് പേരും മികച്ച ബാറ്റിങ് റെക്കോഡുള്ളവരല്ല. അതുകൊണ്ട് തന്നെ താരത്തിന്റെ തിരഞ്ഞെടുപ്പ് കൗതുകമായി. എന്തിരുന്നാലും ക്രിക്കറ്റ് ആരാധകർ ഏറെ ആഘോഷിച്ചിട്ടുളള പോരാട്ടമാണ് കോഹ്ലി- ബോൾട്ട് ഏറ്റുമുട്ടൽ.

shortlink

Post Your Comments


Back to top button