പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിലെ പ്രതി ഫിറോസിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ഭയന്ന് വിറച്ച് കുടുംബം. ചുറ്റും ചില്ലുകൾ പൊട്ടുന്ന ശബ്ദമാണെന്നും, ജീവിക്കാൻ തന്നെ ഭയം തോന്നുന്നുവെന്നും ഫിറോസിന്റെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം
‘പുലര്‍ച്ചെ ശബ്ദം കേട്ടാണ് എണീറ്റത്. ചില്ല് കുപ്പികള്‍ പൊട്ടുന്ന ശബ്ദം കേട്ടു. നല്ല ഗന്ധം ഉണ്ടായിരുന്നു. ഉടനെ പൊലീസില്‍ വിവരമറിയിച്ചു. പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്. മകന് എവിടെയാണെന്ന് അറിയില്ല. വലിയ ആശങ്കയോടെയാണ് ഞാനും ഭര്‍ത്താവും കഴിയുന്നത്’ ഫിറോസിന്റെ ഉമ്മ പറയുന്നു.
തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് വീടിനു നേരെ പെട്രോള്‍ നിറച്ച കുപ്പികൾ വന്നു വീണതെന്ന് വീട്ടുകാർ പറയുന്നു. രണ്ട് കുപ്പികളാണ് സംഘം വലിച്ചെറിഞ്ഞത്. സംഭവത്തിൽ ചുറ്റുമുള്ള സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീനിവാസൻ കൊലക്കേസിൽ നേരിട്ട് പങ്കെടുത്തയാളാണ് ഫിറോസ് എന്നത് കൊണ്ട് തന്നെ വലിയ ആശങ്കയിലാണ് മാതാപിതാക്കൾ.
Post Your Comments