ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ച് ഖത്തർ. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് നടപടി. ഖത്തർ മിനിസ്ട്രി ഓഫ് ലേബറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ തൊഴിൽ നിയമങ്ങൾ പ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളത്തോട് കൂടിയ മൂന്ന് ദിവസത്തെ ഈദുൽ ഫിത്തർ അവധിയ്ക്ക് അർഹതയുണ്ടെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Read Also: ബഹിരാകാശരംഗത്ത് നാസയുമായി സഹകരിക്കില്ല : ബന്ധത്തിന്റെ അവസാന കണ്ണിയും വെട്ടിമുറിച്ച് റഷ്യ
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരം, ഈദ് അവധി ദിനങ്ങളിൽ പ്രവർത്തനം ആവശ്യമുള്ള മേഖലകളിലെ തൊഴിലാളികൾക്ക് ഓവർ ടൈം, പ്രത്യേക അലവൻസ് എന്നിവ അനുവദിച്ച് കൊണ്ട് അവധി ദിനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments