മുംബൈ: ഐഎസ്എൽ അടുത്ത സീസൺ മുതൽ പുതിയ മാറ്റങ്ങൾക്ക് തയ്യാറാകുന്നു. ഇതുവരെ പ്ലേ ഓഫിൽ ആദ്യ നാലു സ്ഥാനക്കാരായിരുന്നു കളിച്ചിരുന്നത്. ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും പ്ലേ ഓഫിൽ നേരിടുന്നതായിരുന്നു രീതി. ഇനി അടുത്ത സീസൺ മുതൽ ഈ രീതി മാറും. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്ക് വരെ പ്ലേ ഓഫിൽ കളിക്കാനാകും.
ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടുമ്പോൾ മൂന്ന് മുതൽ ആറ് സ്ഥാനക്കാർ പ്ലേ ഓഫ് കളിച്ച് സെമിയിലേക്ക് യോഗ്യത നേടണം. മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെയും നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരെയും പ്ലേ ഓഫിൽ നേരിടും. പ്ലേ ഓഫ് ഒറ്റ പാദം മാത്രമെ ഉണ്ടാകു. പോയിന്റ് ടേബിളിൽ മുമ്പിലെത്തുന്ന ടീമിന്റെ ഹോം ഗ്രൗണ്ടിലായിരിക്കും മത്സരം.
Read Also:- വായ്നാറ്റം അകറ്റാന്‍ രണ്ട് നേരം പല്ല് മാത്രം തേച്ചാല്‍ പോരാ..
‘ഐഎസ്എൽ ആരംഭിക്കുമ്പോൾ എട്ട് ടീമുകളുണ്ടായിരുന്നു. അതിൽ പകുതിയും പ്ലേ ഓഫിലേക്ക് യോഗ്യത നേടി. അതിനുശേഷം മൂന്ന് പുതിയ ടീമുകൾ ചേർത്തു. അതേസമയം, പ്ലേ ഓഫ് ഫോർമാറ്റ് അതേപടി തുടരുന്നു. ഭാവിയിൽ ഐഎസ്എൽ വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഈ പുതിയ ഫോർമാറ്റ് പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകും’ ഐഎസ്എൽ മാനേജ്മെന്റ് വ്യക്തമാക്കി.
Post Your Comments