Latest NewsNewsIndiaBusiness

ഫാഷൻ രംഗത്ത് ചുവടുറപ്പിക്കാൻ ഡിബോംഗോ

പ്രമുഖ പിയു പാദരക്ഷാ നിർമാതാക്കളായ വികെസി ഗ്രൂപ്പിന് കീഴിലുള്ള പുതിയ ഫാഷൻ ബ്രാൻഡാണ് ഡിബോംഗോ

സ്പോട്ടി ഫാഷൻ ബ്രാൻഡ് ഡിബോംഗോ വിപണിയിൽ അവതരിപ്പിച്ചു. ബ്രാൻഡ് അംബാസഡറായ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് അവതരിപ്പിച്ചത്. കേരളം ആസ്ഥാനമായ ഫാഷൻ ബ്രാൻഡ് ‘യു ആർ യൂ’ എന്ന മുദ്രാ വാചകവുമായി രാജ്യത്തെ എല്ലാ വിപണികളിലും ഉടനെത്തും. പ്രമുഖ പിയു പാദരക്ഷാ നിർമാതാക്കളായ വികെസി ഗ്രൂപ്പിന് കീഴിലുള്ള പുതിയ ഫാഷൻ ബ്രാൻഡാണ് ഡിബോംഗോ.

ഷൂസ്, സ്ലൈഡഴ്സ്, സാൻഡൽസ്, ബാഗ് തുടങ്ങിയ ഉൽപന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തുക. കൗമാരക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിട്ടുള്ള സ്പോർട്ടി ഫാഷൻ ഉൽപന്നങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിനൊപ്പം, താങ്ങാവുന്ന വിലയാണ് ഉൽപ്പന്നങ്ങളുടെ മുഖ്യ ആകർഷണമെന്ന് കമ്പനി പറയുന്നു.

Also Read: ടാങ്കുകൾ അടുത്തെത്തിയാൽ സ്വയം ആക്രമിക്കും : ഉക്രൈനിൽ ലോകം കാണാത്ത സ്മാർട്ട് മൈനുകളിറക്കി റഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button