നെടുങ്കണ്ടം: വളർത്തുനായെ തേടി ഉടമ നടന്നത് നൂറിലധികം കിലോമീറ്റർ. മൂന്ന് ദിവസത്തെ അലച്ചിലിനൊടുവിൽ നായ തിരികെയെത്തി. നെടുങ്കണ്ടം പുത്തൻപുരക്കൽ സജീവ് ആർ, നായരുടെ ഒന്നര വയസ്സുള്ള ജിമ്മി എന്ന വളർത്തുനായെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായത്. വെള്ളിയാഴ്ച് അർധരാത്രി ജിമ്മിയെ കാണാതായി.
Read Also: യൂസഫ് അലി വളരെ മാന്യന്; യൂസഫ് അലിയ്ക്കെതിരെ പറഞ്ഞത് പിന്‍വലിച്ച് പി സി ജോര്‍ജ്ജ്
ജിമ്മിയെ കാണാതായ രാത്രി മുതൽ നെടുങ്കണ്ടവും പരിസര പ്രദേശങ്ങളിലും ഉറക്കമില്ലാതെ സജീവ് നൂറിലധികം കിലോമീറ്ററാണ് അന്വേഷിച്ചു നടന്നത്. പൊമറേനിയൻ ഇനത്തിൽപെട്ടതാണ് ജിമ്മി. മൂന്ന് ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ ക്ഷീണിച്ചവശനായി ഇന്നലെ രാവിലെ സജീവ് വീട്ടിലെത്തി ഉറങ്ങാൻ കിടന്നു. രാവിലെ വാതിലിനു മുന്നിൽ തട്ടും മുട്ടും കേട്ട് നോക്കിയപ്പോൾ ദേഹമാസകലം ചെളിയുമായി ജിമ്മി വാതിൽക്കലുണ്ട്. സജീവിന്റെ അമ്മ ജിമ്മിയെ എടുത്ത് കൊണ്ടുപോയി കുളിപ്പിച്ചു.
Post Your Comments