ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി പകരം ഇലവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഈ അവസ്ഥ ഒഴിവാക്കാവുന്നതാണ്.
ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം ഗര്‍ഭിണികളില്‍ ഷുഗറിന്റെ അളവു കൂടുന്നതുമൂലം സംഭവിക്കുന്നതാണ്. യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
Read Also : കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം : കർണ്ണാടക സ്കൂൾ അധികൃതർ
1991-നും 2001-നും ഇടയില്‍ 15000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Post Your Comments