ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ.മാലിന്യത്തിലെ പുഴുവാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നും മാനസിക രോഗത്തിന് ചികിത്സ തേടേണ്ട സമയം അതിക്രമിച്ചെന്നും ചൗബെ പറഞ്ഞു. ബീഹാറില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി ഈ പരാമർശം നടത്തിയത്.
Also read : സഹപാഠിക്ക് ചങ്ങാതിപ്പൊതിയുമായി മുഖ്യമന്ത്രിയുടെ കൊച്ചുമകന് ഇഷാനും
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദ പ്രസ്താവനയ്ക്ക് കാരണം. ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ മോദി തിളങ്ങുമ്പോൾ കേവലം കീടം മാത്രമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ.രാഹുല്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇത്തരം നേതാക്കള്‍ ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments