Latest NewsKeralaNews

ഇത് ജാമ്യമില്ലാ വകുപ്പാണ്, നിരവധി തവണ എംഎൽഎ ആയിരുന്ന ആൾ വിദ്വേഷം പരത്തരുതായിരുന്നു: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പി.സി ജോർജിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പി.സി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷ അനുഭവിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഇത് ജാമ്യമില്ലാ വകുപ്പാണെന്നും, നിരവധി തവണ എംഎൽഎ ആയിരുന്ന ആൾ ഇത്തരത്തിൽ വിദ്വേഷം പരത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:പാഷാണത്തിൽ കൃമി, സമയം കളയാതെ പിടിച്ച്‌ കെട്ടിയിടണം: പി.സി ജോർജിനെതിരെ ഷിംന അസീസ്

‘പോലീസ് നടപടയില്‍ തെറ്റില്ല. വിദ്വേഷ പരാമര്‍ശം പി.സി ജോര്‍ജില്‍ നിന്നുണ്ടായെങ്കില്‍ 153 എ തന്നെയെ പൊലീസിന് ചുമത്താന്‍ സാധിക്കുകയുള്ളൂ. ഇത് ജാമ്യമില്ലാ വകുപ്പാണ്. പി.സി ജോര്‍ജ് തെറ്റ് ചെയ്തെങ്കില്‍ നിയമനടപടി നേരിടുക തന്നെ വേണം’, രമേശ് ചെന്നിത്തല വ്യക്തമാക്കി.

‘നിരവധി തവണ എംഎല്‍എയായിരുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി.സി ജോര്‍ജ് വിദ്വേഷം പരത്തുന്ന പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പി.സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച്‌ പൊതുസമൂഹത്തോട് മാപ്പ് പറയുകയായിരുന്നു വേണ്ടത്’, ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button