ദിസ്പൂർ: ഏകീകൃത സിവിൽ കോഡിനെ ന്യായീകരിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാജ്യത്തെമ്പാടും ഒരു നിയമം വരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘യൂണിഫോം സിവിൽ കോഡ് നിലവിൽ വരാൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്റെ ഭർത്താവ് മൂന്നു ഭാര്യമാരെ കൂടി വീട്ടിലേയ്ക്ക് കൊണ്ടുവരാൻ ഇന്ത്യയിലെ ഒരു മുസ്ലിം സ്ത്രീയും ആഗ്രഹിക്കില്ല. സത്യത്തിൽ, സിവിൽകോഡ് എന്റെ പ്രശ്നമല്ല. അത് എല്ലാ മുസ്ലിം സ്ത്രീകളുടെയും ആവശ്യമാണ്.’ ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മുത്തലാഖ് നിരോധിച്ചതു പോലെ, അവർക്ക് നീതി നേടിക്കൊടുക്കയായിരിക്കും യൂണിഫോം സിവിൽ കോഡ് നിലവിൽവരുന്നതോടെ നടക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരായ മുസ്ലിങ്ങളും തദ്ദേശീയരായ മുസ്ലിങ്ങളും തമ്മിൽ ഇടകലരാൻ തദ്ദേശീയർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments