ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ ബിജെപി നേതാക്കൾ ഒത്തുകൂടി നടത്തിയ യോഗത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
‘ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ട് അടുത്തയാഴ്ച സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താൻ പദ്ധതിയുണ്ടോ.? നിങ്ങൾക്ക് ആംആദ്മിയെ അത്രയ്ക്ക് ഭയമാണോ?’ എന്ന് തന്റെ ട്വിറ്റർ അക്കൗണ്ടിൽ അദ്ദേഹം കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡൽഹിയിലെ വസതിയിലാണ് ഗുജറാത്ത് ബിജെപി നേതാക്കൾ ഒത്തു കൂടിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സംസ്ഥാന മന്ത്രി രാജേന്ദ്ര ത്രിവാഡി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൈലാസനാഥൻ തുടങ്ങിയ മുതിർന്ന നേതാക്കളോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു.
ഈ വർഷം അവസാനത്തോടെയാണ് യഥാർത്ഥത്തിൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പഞ്ചാബിലെ അട്ടിമറി ജയത്തിന് പിറകെ, ഗുജറാത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താൻ ഇക്കുറി ആം ആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
Post Your Comments