NattuvarthaKeralaNews

ഷവോമി ഇന്ത്യയുടെ വിദേശനാണ്യ വിനിമയ ചട്ടലംഘനം : പ്രതികരണവുമായി മഹുവ മോയിത്ര

ന്യൂഡൽഹി : ഷവോമി ഇന്ത്യയുടെ വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. സ്മാര്‍ട്ട് ഫോണ്‍ ഭീമന്‍ ഷവോമി ഇന്ത്യയുടെ 5,551.27 കോടിരൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കണ്ടുകെട്ടിയിരുന്നു.

‘വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമന്‍ ഷവോമിയുടെ 5,500 കോടിയുടെ സമ്പാദ്യം ഇ.ഡി. കണ്ടുകെട്ടി. ഇതേ ഷവോമിക്കാണ്, സുതാര്യമല്ലാത്ത പി.എം. കെയേഴ്സ് ഫണ്ടിലേക്ക് പത്തുകോടിരൂപ സംഭാവന ചെയ്യാന്‍ അനുമതി നല്‍കിയതും. പാര്‍ലമെന്റിലെ ഞങ്ങളുടെ എല്ലാവരുടെയും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി’ യെന്നും മഹുവ പറഞ്ഞു.

ഫെമ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെ 5,551.27 കോടിരൂപ ഇ.ഡി. പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button