ErnakulamLatest NewsKeralaNattuvarthaNews

യു​വ​തി ട്രെ​യി​നി​ന് മു​ന്നി​ലും സു​ഹൃ​ത്ത് പു​ഴ​യി​ലും ചാ​ടി ആത്മഹത്യ ചെയ്തു

ആ​ലു​വ കു​ഴി​വേ​ലി​പ്പ​ടി സ്വ​ദേ​ശി മ​ഞ്ജു (42), ശ്രീകാ​ന്ത് (39) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

എ​റ​ണാ​കു​ളം: ആ​ലു​വയിൽ യു​വ​തി ട്രെ​യി​നി​ന് മു​ന്നി​ലും സു​ഹൃ​ത്ത് പു​ഴ​യി​ലും ചാ​ടി ആത്മഹത്യ ചെയ്തു. ആ​ലു​വ കു​ഴി​വേ​ലി​പ്പ​ടി സ്വ​ദേ​ശി മ​ഞ്ജു (42), ശ്രീകാ​ന്ത് (39) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

എ​റ​ണാ​കു​ളം ആ​ലു​വ​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പറഞ്ഞു.

മ​ഞ്ജു ആ​ലു​വ​യി​ലെ ഗ്യാ​രേ​ജി​ന് സ​മീ​പം ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ഡ്രൈ​വ​റാ​യ ശ്രീ​കാ​ന്ത് മ​ഞ്ജു​വി​ന്‍റെ വീ​ടി​ന​ടു​ത്ത്‌ വാ​ട​ക​യ്ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ​ത്. പി​ന്നീ​ട് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സേമിയ ഇഡലി

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ പ്ര​ണ​യം വീ​ട്ടു​കാ​ർ അ​റി​ഞ്ഞി​രു​ന്നു. തുടർന്ന്, ശ്രീ​കാ​ന്തി​നെ ആ​ലു​വ​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ മ​ഞ്ജു, സം​സാ​രി​ക്കു​ന്ന​തി​നി​ടെ റെ​യി​ൽ പാ​ള​ത്തി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട്, ഓ​ട്ടോ​യി​ൽ ആ​ലു​വ മാ​ർ​ത്താ​ണ്ഡ വ​ർ​മ്മ പാ​ല​ത്തി​ൽ എ​ത്തി​യ ശേ​ഷം ശ്രീ​കാ​ന്ത് പു​ഴ​യി​ലേ​ക്ക് ചാ​ടി ജീ​വ​നൊ​ടു​ക്കി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

മൃതദേഹങ്ങൾ പൊലീസ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button