KeralaLatest NewsNews

തൃക്കാക്കര സ്വർണ്ണക്കടത്ത് കേസ്: രണ്ട് പ്രതികളെ കൂടി തിരിച്ചറിഞ്ഞു

 

എറണാകുളം: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ പങ്കാളികളായ രണ്ട് പ്രതികളെ കൂടി അന്വേഷണസംഘം കണ്ടെത്തി. സ്വർണ്ണക്കടത്തിനായി പണം മുടക്കിയവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇതിൽ രണ്ട് പേർ കസ്റ്റഡിയിലാണെന്നാണ് വിവരം.

ഇവരുൾപ്പെടെ ആറ് പേർക്കാണ് സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണ്.

ഇതിന് ശേഷം, അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.  നിലവിൽ തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനുൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button