KeralaLatest NewsNews

പ്രീപ്രൈമറി തലം മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി അബ്ദു റഹ്മാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് കൂടുതൽ തൊഴിൽ സാധ്യതകളും നിക്ഷേപങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: സ്ത്രീധനം നല്‍കിയില്ല,യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി ഭര്‍ത്താവ്

അഞ്ചു ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നതിനുള്ള പദ്ധതിക്ക് ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷനുമായി ചേർന്നു രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിക്കാൻ പോകുന്ന കായിക നയത്തിന്റെ അടിസ്ഥാനത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാനിരിക്കുന്നു. കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ സർക്കാർ 1200 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങൾ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ തന്നെ കായിക രംഗത്ത് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള ഗെയിംസ് 2022 കായിക കേരളത്തിന് മുതൽക്കൂട്ടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ജനറൽ എസ്. രാജീവ് സ്വാഗതം പറഞ്ഞു.

Read Also: ഇന്ത്യ പാകിസ്ഥാനോട് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്, അത് സ്വീകാര്യമാണെങ്കില്‍ ബന്ധം സ്ഥാപിക്കാം: എം.എം നരവനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button