
തക്കാളി നമ്മൾ എല്ലാവരും മിക്കവാറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, പലരും അതിന്റെ ഗുണവശങ്ങള്‍ അറിഞ്ഞല്ല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് വാസ്തവം. തക്കാളിയിലെ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും പല അസുഖങ്ങളെയും പ്രതിരോധിക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.
തക്കാളിയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് ക്യാൻസറിനെ ചെറുക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് കുടല്‍, വയര്‍, പ്രോസ്‌ട്രേറ്റ് കാന്‍സര്‍ എന്നിവക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന പച്ചക്കറിയാണ് തക്കാളി.
Read Also : ഖാലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യം: പഞ്ചാബിൽ ശിവസേനയുടെ റാലിക്ക് നേരെ കല്ലേറും വാള് കൊണ്ടുള്ള ആക്രമണവും
തക്കാളിയിലെ ആന്റി ഓക്‌സിഡന്റായ ലൈക്കോപീന്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി തക്കാളി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുകയും രക്ത ധമനികളിലടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും. മലബന്ധത്തെയും അതിസാരത്തെയും തക്കാളി ഇല്ലാതാക്കും. മഞ്ഞപ്പിത്തത്തെ ഒരു പരിധി വരെ തടയാനും ശരീരത്തിലെ ടോക്‌സിനുകളെ ഉന്‍മൂലനം ചെയ്യാനും തക്കാളി കഴിക്കുന്നതിലൂടെ സാധിക്കും.
Post Your Comments