Latest NewsKeralaNews

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നാളെയോടെ അവസാനിക്കും: വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നാളെയോടെ അവസാനിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ആന്ധ്രയിൽ നിന്ന് കൂടുതൽ വൈദ്യുതിയെത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Read Also: ഏരിയ സെക്രട്ടറിയും എംഎല്‍എയും വ്യാജ രസീതുപയോഗിച്ച് ഒരു കോടി തട്ടിയ സംഭവം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട: എംവി ജയരാജന്‍

ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിർക്കരുത്. കെഎസ്ഇബി പ്രശ്‌നങ്ങൾ കുടുംബത്തിനകത്തെ പ്രശ്‌നങ്ങൾ പോലെയാണ്. ഇരുകൂട്ടർക്കും ദോഷമാവാത്ത രീതിയിൽ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെമ്പാടും അനുഭവപ്പെടുന്ന വൈദ്യുതി ഡിമാന്റ് വർദ്ധന കൊണ്ടും, കൽക്കരി ക്ഷാമം മൂലം താപ വൈദ്യുതിയുടെ കുറഞ്ഞ ഉൽപാദനം കൊണ്ടും 10.7 ജിഗാവാട്ടിന്റെ ഉൽപാദനക്കുറവ് നേരിടുന്നുണ്ട്. ഇതിന്റെ ഫലമായി 14 സംസ്ഥാനങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പവർ എക്‌സ്‌ചേഞ്ചുകളിൽ 24 മണിക്കൂറും പരമാവധി നിരക്കിലാണ് വൈദ്യുതിയുടെ വിൽപ്പന നടക്കുന്നത്.

വൈദ്യൂതി ഉൽപാദകർ, വിതരണ ലൈസൻസികൾ, ഉപഭോക്താക്കൾ, വൈദ്യുതി വ്യാപാരികൾ തുടങ്ങിയവർക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും വിവേചനമില്ലാതെ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് 2003 ലെ വൈദ്യുതി നിയമം നിഷ്‌കർഷിക്കുന്നുണ്ട്. ഇപ്രകാരം വൈദ്യുതി ഉൽപാദകർ, വിതരണ ലൈസൻസികൾ, ഉപഭോക്താക്കൾ വൈദ്യുതി വ്യാപാരികൾ തുടങ്ങിയവർക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും ഉപയോഗിച്ച് വിവിധ സ്രോതസ്സുകളിൽ നിന്നും വൈദ്യുതി ലഭ്യമാക്കുന്നതിനെയാണ് ഓപ്പൺ ആക്‌സസ് സംവിധാനം എന്നു വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നിരവധി വൻകിട ഉപഭോക്താക്കൾ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

Read Also: ഏരിയ സെക്രട്ടറിയും എംഎല്‍എയും വ്യാജ രസീതുപയോഗിച്ച് ഒരു കോടി തട്ടിയ സംഭവം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട: എംവി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button