Latest NewsNewsIndia

ഏപ്രില്‍ മാസം കടന്നു പോയത് 121 വര്‍ഷത്തിനിടയിലെ ഏറ്റവും കഠിനമായ ചൂടിലൂടെ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: 2022 ഏപ്രില്‍ മാസം കടന്നു പോയത് 121 വര്‍ഷത്തിനിടയിലെ ഏറ്റവും തീക്ഷ്ണമായ കൊടും ചൂടിലൂടെയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ശരാശരി താപനില വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് ഏപ്രിലിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളേയും സെന്‍ട്രല്‍ ഡല്‍ഹിയേയുമാണ് ചൂട് കഠിനമായി ബാധിച്ചത്.

Read Also: ഭീമ ജ്വല്ലറിക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം, ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്നുമായി എതിരാളികൾ

37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ദിവസത്തിലെ കൂടിയ താപനിലയെന്ന് കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ എം മൊഹാപത്ര അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഇത് 37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇത് നാലാം തവണയാണ് ഏപ്രില്‍ മാസം ഏറ്റവും ചൂട് അനുഭവപ്പെടുന്നത്.

മെയ് മാസത്തിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു. കൂടാതെ, രാത്രിയില്‍ പതിവിലും ചൂട് കൂടുതലായിരിക്കും. താപനില സാധാരണയെക്കാള്‍ കൂടുതലായിരിക്കുമെങ്കിലും മെയ് മാസത്തില്‍ ഉഷ്ണ തരംഗ സാദ്ധ്യത കുറവായിരിക്കുമെന്നും കാലാവസ്ഥാ ഗവേഷകര്‍ അറിയിച്ചു. രാജ്യത്തുടനീളമുള്ള പരമാവധി താപനില സാധാരണയെക്കാള്‍ 1.86 ഡിഗ്രി കൂടുതലാണെന്നാണ് ഐഎംഡി ഡാറ്റകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button