ബീജിംഗ്: ചൈനയില്‍ പുതിയ കൊറോണ വൈറസ് അണുബാധ വ്യാപിക്കുന്നു. ഇതോടെ, രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. നഗരത്തിലെ എജ്യുക്കേഷണല്‍ ബ്യൂറോയുടെ കണക്കനുസരിച്ച്, ഏപ്രില്‍ 30 മുതല്‍ സ്‌കൂളുകള്‍ അടച്ചിട്ടു എന്നാണ്.
അതേസമയം, ചൈനയുടെ സാമ്പത്തിക കേന്ദ്രം എന്നറിയപ്പെടുന്ന ഷാങ്ഹായില്‍ കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന്, ജനങ്ങള്‍ വളരെ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 26 ദശലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന നഗരം കടുത്ത ഭക്ഷ്യക്ഷാമത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ചൈനയുടെ തലതിരിഞ്ഞ കോവിഡ് നയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വരുത്തിയ നാശത്തെക്കുറിച്ച് ലോക ബാങ്കും ചില നിക്ഷേപ ബാങ്കുകളും അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments