Latest NewsNewsInternational

ആകാശത്ത് കത്തിജ്വലിച്ച് വമ്പന്‍ തീഗോളം, പൊട്ടിത്തെറിക്കുന്ന ശബ്ദം: ജനങ്ങള്‍ ഭീതിയില്‍

വാഷിംഗ്ടണ്‍: ആകാശത്ത് കത്തിജ്വലിച്ച് വമ്പന്‍ തീഗോളം. യുഎസിലെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മണിക്കൂറില്‍ 55,000 മൈല്‍ വേഗതയില്‍ വമ്പന്‍ ശബ്ദത്തോടെ തീഗോളം കണ്ടത്. യുഎസിലെ അര്‍ക്കന്‍സാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കന്‍ സംസ്ഥാനത്താണു പ്രതിഭാസം സംഭവിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, രാവിലെ 8 മണിയോടെയാണ് മിസിസിപ്പിയിലെ ക്ലൈബോണ്‍ കൗണ്ടിയിലും പരിസര പ്രദേശങ്ങളിലും തീഗോളം കണ്ടത്.

Read Also:കെ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന് റോള്‍ ഇല്ല: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

സംഭവം നാസ സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ അപൂര്‍വമായ ഒരുകാഴ്ചയാണിതെന്ന് അലബാമയിലെ ഹണ്ട്സ്വില്ല മാര്‍ഷല്‍ സ്പേസ് ഫ്‌ലൈറ്റ് സെന്ററിലെ നാസ മെറ്റിറോയിഡ് എന്‍വയോണ്‍മെന്റ് ഓഫീസിന്റെ ലീഡ് ബില്‍ കുക്ക് പറഞ്ഞു. മിസിസിപ്പി നദിക്ക് 54 മൈല്‍ ഉയരത്തില്‍, മിസിസിപ്പിയിലെ അല്‍കോണിന് സമീപമാണ് ഇത് ആദ്യം കണ്ടതെന്ന് അധികൃതര്‍ പറഞ്ഞു.

നാസയുടെ സ്ഥിരീകരണത്തോടൊപ്പം മിസിസിപ്പി എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ഇതിന്റെ ഉപഗ്രഹ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അഗ്‌നിഗോളം ആളപായമോ സ്വത്ത് നാശമോ ഉണ്ടാക്കിയിട്ടില്ലെന്നും നാസ അറിയിച്ചു.

അന്തരീക്ഷത്തില്‍ പൊട്ടിത്തെറിക്കുന്ന വലിയ ഉല്‍ക്ക എന്ന് അര്‍ത്ഥം വരുന്ന ബോലൈഡ് എന്നു ശാസ്ത്രജ്ഞര്‍ വിളിച്ച വസ്തു, മണിക്കൂറില്‍ 85,000 കിലോമീറ്റര്‍ എന്ന അതിവേഗത്തില്‍ തെക്കുകിഴക്കന്‍ ദിശയിലൂടെ പാഞ്ഞുപോയി. പിന്നീട്, ലൂസിയാനയിലെ മിനോര്‍ക്കയിലെ കോണ്‍കോര്‍ഡിയ പാരിഷ് കമ്മ്യൂണിറ്റിയുടെ വടക്ക് ചതുപ്പ് പ്രദേശത്തിന് 34 മൈല്‍ മുകളില്‍ പല കഷണങ്ങളായി അഗ്‌നിഗോളം ചിതറി .

തുടര്‍ന്ന്, കടുത്ത ഓറഞ്ച് നിറത്തില്‍ കത്തിജ്വലിച്ച് തീഗോളമായി മാറി. വെളുത്ത നിറത്തില്‍ വാലുപോലെ ഒരു ഘടനയും കണ്ടെന്ന് ചിലര്‍ പറയുന്നു. അഗ്‌നിഗോളത്തിന് പൂര്‍ണ്ണ ചന്ദ്രനേക്കാള്‍ 10 മടങ്ങ് തിളക്കമുണ്ടെന്ന് നാസ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button