അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ മുസ്ലിം പള്ളിയുടെ മുന്നിൽ പോർക്കിറച്ചി വിതറി. മുസ്ലിങ്ങളെ അപമാനിക്കുന്ന ലഘുലേഖകളും വിശുദ്ധ ഗ്രന്ഥത്തിലെ കീറിയെറിഞ്ഞ പേജുകളും ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി.
മുസ്ലിം തൊപ്പി ധരിച്ച് ടൂവീലറുകളിലെത്തിയ ഒരു സംഘം യുവാക്കൾ, കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ, പ്രതികളുടെ രേഖാചിത്രം ലഭ്യമായി. പിന്നീട് വിശദമായി യുപി പോലീസ് നടത്തിയ അന്വേഷണത്തിൽ, പ്രതികളായ ഏഴ് പേരെയും പിടികൂടി.
കലാപം സൃഷ്ടിക്കാൻ ശ്രമം, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കു മേൽ ചുമത്തിയിരിക്കുന്നത്. ഇസ്ലാമിക മത ഗ്രന്ഥം, തൊപ്പികൾ, പോർക്കിറച്ചി തുടങ്ങിയവ ഇവർ വാങ്ങിയതായി പോലീസ് കണ്ടെത്തി. ജഹാംഗീർ പുരിയിൽ നടന്ന സംഭവത്തിന് പ്രതികാരമായാണ് പ്രതികൾ ഈ കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു.
Post Your Comments