Latest NewsComputerNewsIndiaCameraMobile PhoneTechnology

വിപണിയിലെ തരംഗമാകാൻ Realme GT 2, സവിശേഷതകൾ ഇങ്ങനെ

Realme GT 2 സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. Realme GT 2 Pro സ്മാർട്ട് ഫോണുകൾക്ക് പിന്നാലെയാണ് കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് Realme GT 2 അവതരിപ്പിച്ചത്.

6.62 ഇഞ്ച് E4 AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്കുള്ളത്. കൂടാതെ, 1080 പിക്സൽ റെസല്യൂഷനും Gorilla Glass 5 സംരക്ഷണവും ഉറപ്പു നൽകുന്നുണ്ട്. Qualcomm Snapdragon 888 പ്രോസസറുകളിലാണ് പ്രവർത്തനം.

Also Read: ആമസോൺ സമ്മർ സെയിൽ ഉടൻ, ഓഫറുകൾ ഇങ്ങനെ

8 ജിബി റാമിൽ 128 ജിബി ഇൻ്റേണൽ സ്റ്റോറേജും കൂടാതെ, 12ജിബി റാമിൽ 256 സ്റ്റോറേജും എന്നിങ്ങനെ രണ്ട് വേരിയൻ്റ് ലഭ്യമാണ്. ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. 50 മെഗാപിക്സൽ, 8 മെഗാ പിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത്.

ആൻഡ്രോയ്ഡ് 12 ലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമിൻ്റെ വില 34,999 രൂപയും 12 ജിബി റാമിൻ്റെ വില 38,999 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button