മുമ്പൈ: ഹിന്ദി ഭാഷയെക്കുറിച്ച് തെന്നിന്ത്യൻ താരം കിച്ചാ സുദീപും, ബോളിവുഡ് താരം അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, കിച്ചാ സുദീപിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്ത്. ഹിന്ദി താരങ്ങൾക്ക് ദക്ഷിണേന്ത്യൻ താരങ്ങളോട് അസൂയയാണെന്നും അവർ അരക്ഷിതരാണെന്നും രാം ഗോപാൽ വർമ്മ ട്വിറ്ററിൽ പറഞ്ഞു.
നേരത്തെ, കെജിഎഫ് 2വിന്റെ വിജയത്തെക്കുറിച്ച് സുദീപ് പറഞ്ഞ അഭിപ്രായമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ‘ഹിന്ദി ഇനി ഒരിക്കലും ഒരു ദേശീയ ഭാഷയാവില്ല. അവരിന്ന് പാൻ–ഇന്ത്യൻ സിനിമകൾ ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. തെലുങ്കിൽ നിന്നും തമിഴില്‍ നിന്നുമൊക്കെ ചിത്രങ്ങൾ ഡബ്ബ് ചെയ്ത് വിജയിപ്പിക്കാനും അവർ ശ്രമിക്കുന്നു. പക്ഷേ നടക്കുന്നില്ല. എന്നാൽ, നമ്മൾ ഇന്ന് എല്ലായിടത്തും കാണിക്കാവുന്ന സിനിമകൾ നിർമിക്കുന്നു’ എന്നായിരുന്നു സുദീപിന്റെ പരാമർശം.
ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണ്: ഹരീഷ് പേരടി
ഇതിനു പിന്നാലെ, ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെന്തിനാണ് മറ്റ് ഭാഷാ ചിത്രങ്ങൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് കാണിക്കുന്നതെന്ന ചോദ്യവുമായി അജയ് ദേവ്ഗൺ രംഗത്തെത്തി. ‘ഹിന്ദി ദേശീയ ഭാഷയായിരുന്നു, ഇപ്പോഴുമതെ, ഇനിയുമങ്ങനെ ആയിരിക്കും’ അജയ് ദേവ്‍ഗണ്‍ ട്വിറ്ററിൽ വ്യക്തമാക്കി. ഹിന്ദിയിലായിരുന്നു അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തത്.
എന്നാൽ, ‘താങ്കളിട്ട ട്വീറ്റിന് ഞാൻ കന്നഡയിൽ മറുപടിയിട്ടാൽ എങ്ങനെയിരിക്കും? എന്താ ഞങ്ങളും ഇന്ത്യയിലുള്ളവർ തന്നെയല്ലേ സർ?’ എന്ന മറുചോദ്യവുമായി സുദീപ് രംഗത്ത് വന്നു. ‘പ്രിയപ്പെട്ട അജയ് ദേവ്ഗൺ സർ, ഹിന്ദിയിൽ താങ്കളിട്ട ട്വീറ്റ് എനിക്ക് മനസ്സിലായി. കാരണം, ഞങ്ങൾ ഹിന്ദിയെന്ന ഭാഷയെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും പഠിക്കുകയും ചെയ്തതാണ്’ എന്നും സുദീപ് കൂട്ടിച്ചേർത്തു.
ഇനിയുള്ള കാലം കേരള രാഷ്ട്രീയത്തിൽ സജീവമാകും, എല്ലാ സാധ്യതകളും നോക്കാനാണ് തീരുമാനം: എകെ ആൻ്റണി
തൊട്ടുപിന്നാലെയാണ്, ട്വീറ്റുമായി രാം ഗോപാൽ വർമ്മ രംഗത്തെത്തിയത്. കിച്ച സുദീപ് പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്ന് രാം ഗോപാൽ വർമ്മ പറഞ്ഞു. ‘താൻ ഹിന്ദി പഠിച്ചിട്ടുണ്ടെന്ന് ട്വീറ്റിൽ കിച്ചാ വ്യക്തമാക്കുന്നു. അവർ ഈ ഭാഷയെ ബഹുമാനിക്കുന്നു. എന്നാൽ, അദ്ദേഹം തന്റെ ട്വീറ്റ് കന്നഡയിൽ എഴുതിയിരുന്നെങ്കിലോ? വടക്ക് തെക്ക് എന്നൊന്നുമില്ല. ഇന്ത്യ ഒന്നാണെന്ന് എല്ലാവർക്കും മനസ്സിലായെന്ന് കരുതുന്നു,’ രാം ഗോപാൽ വർമ്മ വ്യക്തമാക്കി.
Post Your Comments