കൊൽക്കത്ത: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തലവര മാറ്റിവരയ്ക്കാൻ മമതാ ബാനർജിക്ക് മാത്രമേ സാധിക്കൂവെന്ന് തൃണമൂൽ എംപിയും സിനിമാ താരവുമായ ശത്രുഘ്നൻ സിൻഹ. ജനഹൃദയങ്ങളെ കീഴടക്കി മുന്നേറുന്ന ഏക വനിതാ നേതാവാണ് മമതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2024ൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിനായി പോരാടാൻ സാധിക്കുന്ന നേതാവ് മമത മാത്രമാണെന്നും സിൻഹ പറഞ്ഞു.
മമത ബാനർജിയുടെ ഭരണപാടവം അതുല്യമാണ് ,
അതിനാൽത്തന്നെ താൻ അവരെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. ജനഹൃദയങ്ങൾ കീഴടക്കിയാണ് അവർ മുന്നേറുന്നതെന്നും അവരെ എല്ലാവരും ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസാൻസോളിലെ എംപിയാണ് നടനും തൃണമൂൽ നേതാവുമായ ശത്രുഘ്നൻ സിൻഹ. താൻ രാഷ്ട്രീയത്തിലേക്ക് വന്നത് ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കാനാണെന്ന് പ്രഖ്യാപിച്ച സിൻഹ, ലോക്നായക് ജയപ്രകാശ് നാരായണനാണ് തന്റെ മാതൃകയെന്നും ആ ആദർശങ്ങളാണ് തന്നെ രാഷ്ട്രീയത്തിൽ നിലനിർത്തുന്നതെന്നും കൂട്ടിച്ചേർത്തു.
Post Your Comments