വിചിത്ര കരൾ രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടു. യുകെ, അമേരിക്ക എന്നിവിടങ്ങളിൽ അടക്കം 12 രാജ്യങ്ങളിൽ ഈ വിചിത്ര കരൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ 21 വരെയുള്ള കണക്ക് പ്രകാരം, 1 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള 169 കുട്ടികളെയാണ് ഈ രോഗം ബാധിച്ചത്. സ്കോട്ട്‌ലൻഡിൽ 10 കുട്ടികൾ കരൾ രോഗ ബാധിതരായതോടു കൂടിയാണ് വിചിത്ര കരൾ രോഗത്തെ കുറിച്ച് ഏപ്രിൽ അഞ്ചിന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തത്.
Also Read: ഇന്ത്യയിലെ മികച്ച പാർട്ടി വക്താക്കളിൽ ഷമ മുഹമ്മദും: അവാർഡ് കിട്ടിയ വിവരം അറിയിച്ചത് ഷമ തന്നെ
മഞ്ഞപ്പിത്തം, അതിസാരം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളായിട്ടാണ് സ്കോട്ട്‌ലൻഡിൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിനു ശേഷം യുകെയിൽ 74 കുട്ടികൾക്ക് സമാന രോഗം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments