ഡൽഹി: സുരക്ഷാസേനകൾക്ക് നേരെ വളരെ വലിയ ആക്രമണ പദ്ധതി തയ്യാറാക്കുന്നു എന്ന് മുന്നറിയിപ്പു നൽകി ഇന്റലിജൻസ് ഏജൻസികൾ. മാവോയിസ്റ്റ് ഭീകരർ വളരെ വലിയ അട്ടിമറിയ്ക്ക് തയ്യാറെടുക്കുന്നുവെന്നും, സൈന്യമാണ് അവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ഛത്തീസ്ഗഡ് മേഖലയിലെ സൈനിക വിഭാഗങ്ങൾക്കാണ് ആക്രമണ സാധ്യത. സംസ്ഥാനത്ത് മിൽപ്, അമൽഗുണ്ട പ്രദേശങ്ങളിൽ ഇതിനകം വെടിവെപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. അതിനെതിരെ ഉയർന്ന ജാഗ്രത നിർദേശം നൽകിയ മേലധികാരികൾ, ഏതുതരം ആക്രമണത്തിനും സജ്ജരായിരിക്കാനും നിർദേശിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ഭീകരരുടെ ടാക്ടിക്കൽ കൗണ്ടർ ഒഫൻസിവ് ക്യാമ്പയിൻ ആണ് നിലവിൽ നടക്കുന്നത്. മാർച്ച് മുതൽ ജൂൺ വരെ സൈന്യത്തിന്റെ ക്ഷമത അളക്കാൻ വേണ്ടി ഇത്തരം ആക്രമണങ്ങൾ നടക്കാറുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച, പോട്ടകപാലി സൈനിക ക്യാമ്പിൽ ആക്രമണം നടന്നിരുന്നു. എന്നാൽ, സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ വനങ്ങളിലേക്കു മറഞ്ഞു.
Post Your Comments