Latest NewsNewsInternational

അഞ്ചാം പനി പടരുന്നു, 132 പേര്‍ മരിച്ചു: സ്ഥിതി അതീവ ഗുരുതരം

കോംഗോ: അഞ്ചാം പനി ബാധിച്ച് നിരവധി മരണമെന്ന് റിപ്പോര്‍ട്ട്. കോംഗോയില്‍ ഇതുവരെ, 132 പേര്‍ പനി ബാധിച്ച് മരിച്ചതായി റിപ്പബ്ലിക്ക് ഓഫ് കോംഗോ അറിയിച്ചു. രാജ്യത്ത് 6,259 പേര്‍ക്ക് നിലവില്‍ രോഗമുണ്ടെന്നും ആരോഗ്യമന്ത്രി ഗില്‍ബേര്‍ട്ട് മൊകോകി വ്യക്തമാക്കി.

Read Also : കെ-റെയിൽ പാനൽ ചർച്ച പ്രഹസനം: കെ.സുരേന്ദ്രൻ

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ പോയിന്റെ-നോയ്റെയാണ് രോഗത്തിന്റെ ഉറവിട കേന്ദ്രം. 2022 ആരംഭിച്ചതിന് ശേഷം പോയിന്റെ-നോയ്റെയില്‍ മാത്രം 5,488 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 112 പേര്‍ അഞ്ചാം പനി ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആശുപത്രിയില്‍ ചികിത്സ തേടാന്‍ വൈകിയതുമൂലമാണ് ഭൂരിഭാഗം ആളുകളും മരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ദയവായി ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറാകണമെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അഞ്ചാം പനി പടരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ യൂണിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button