ധാക്ക: ചിറ്റഗോങ് തുറമുഖം ഇന്ത്യൻ ഉപയോഗത്തിനായി വിട്ടുനൽകുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള സംഭാഷണത്തിനിടയിൽ ആണ് ഹസീന ഇക്കാര്യം സൂചിപ്പിച്ചത്.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസാം, ത്രിപുര മുതലായവയുമായി വ്യാപാര ബന്ധം ഊഷ്മളമാക്കാൻ ലക്ഷ്യമിട്ടാണ് ഹസീനയുടെ ഈ പ്രസ്താവന. ഇന്ത്യയുമായുള്ള ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാൻ ഇതുവഴി സാധിക്കും.
‘ഊഷ്മളമായ സ്വീകരണത്തിന് ഞാൻ പ്രധാനമന്ത്രി ഷേഖ് ഹസീനയോട് നന്ദി പറയുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ ആശംസകളും അന്വേഷണങ്ങളും ഞാൻ അറിയിക്കുന്നു. ബന്ധം ശക്തമായാണ് നീങ്ങുന്നത്. ഇരു നേതാക്കളുടെയും കരുതലിൽ, അത് എക്കാലത്തും ശക്തമായിത്തന്നെ തുടരുകയും ചെയ്യും.’ ശങ്കർ വ്യക്തമാക്കി
ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യാഴാഴ്ചയാണ് ബംഗ്ലാദേശിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധിയായി ഷേഖ് ഹസീനയെ ഡൽഹിയിലേക്ക് ക്ഷണിക്കാനാണ് അദ്ദേഹം ബംഗ്ലാദേശ് സന്ദർശിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരബന്ധം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments