Latest NewsKeralaIndiaNews

ഇന്ത്യയിലെ മികച്ച പാർട്ടി വക്താക്കളിൽ ഷമ മുഹമ്മദും: അവാർഡ് കിട്ടിയ വിവരം അറിയിച്ചത് ഷമ തന്നെ

ന്യൂഡൽഹി: എക്‌സ്‌ചേഞ്ച് 4 മീഡിയ ഗ്രൂപ്പ് പുറത്തുവിട്ട ‘ഇന്ത്യയിലെ മികച്ച 50 പാർട്ടി വക്താക്കളി’ൽ ഇടംപിപിച്ച് കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ്. ഷമ തന്നെയാണ് തനിക്ക് അവാർഡ് കിട്ടിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പട്ടികയിൽ 30 ആം സ്ഥാനത്താണ് ഷമയുള്ളത്. സുപ്രിയ, പ്രിയങ്ക ചതുർവേദി തുടങ്ങിയ സ്ത്രീകളും പട്ടികയിലുണ്ട്. എക്‌സ്‌ചേഞ്ച് 4 മീഡിയ ഗ്രൂപ്പിന്റെ മികച്ച വക്താക്കളുടെ പട്ടികയിൽ ഭൂരിപക്ഷം ബി.ജെ.പിക്കാൻ.

Also Read:വിപണിയിലെ തരംഗമാകാൻ Realme GT 2, സവിശേഷതകൾ ഇങ്ങനെ

അതേസമയം, മുതിർന്ന രാഷ്ട്രീയ വക്താവും പാർലമെന്റ് അംഗവുമായ സുധാൻഷു ത്രിവേദിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. രൺദീപ് സിംഗ് സുർജേവാല, അഭിഷേക് മനു സിംഗ്വി, രാഘവ് ഛദ്ദ, പ്രിയങ്ക ചതുർവേദി, അനുരാഗ് ബദൗരിയ എന്നിവരാണ് ആദ്യ പത്തിൽ ഉൾപ്പെട്ട അഞ്ച് ബി.ജെ.പി ഇതര വക്താക്കൾ. ബി.ജെ.പി വക്താക്കളായ സാംബിത് പത്ര, ഗൗരവ് ഭാട്ടിയ, സയ്യിദ് സഫർ ഇസ്ലാം, ഷാസിയ ഇൽമി എന്നിവരും ആദ്യ പത്തിലുണ്ട്. എക്‌സ്‌ചേഞ്ച് 4 മീഡിയയുടെ എഡിറ്റോറിയൽ ബോർഡ് നടത്തിയ നീണ്ട സമഗ്രമായ സ്‌ക്രീനിംഗ് പ്രക്രിയയ്‌ക്ക് ശേഷമാണ് വിജയികളെ തിരഞ്ഞെടുത്തത്. വാദത്തിന്റെ ഗുണനിലവാരം, പോയിന്റുകളുടെ പ്രത്യേകത, അവതരണ ശൈലി, വിശ്വാസ്യത, ദൃശ്യപരത എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടന്നത്. ലിസ്റ്റിൽ 15 പേർ കോൺഗ്രസ് പ്രതിനിധികളാണ്. 20 ബി.ജെ.പി വക്താക്കൾ ലിസ്റ്റിലുണ്ട്.

അവാർഡുകൾക്ക് മുന്നോടിയായി ഒരു കോൺഫറൻസ് നടന്നിരുന്നു. രാജ്യത്തെ രാഷ്ട്രീയ വ്യവഹാരങ്ങൾക്കുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാനൽ ചർച്ചകളെ സംബന്ധിച്ചുള്ള ചർച്ചയും വിശകലനവുമായിരുന്നു ഈ കോൺഫറൻസിൽ നടന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ സാഹചര്യത്തിൽ, രാഷ്ട്രീയ വക്താവിന്റെ റോളുകളെ കുറിച്ചും ചർച്ച ചെയ്തു. പങ്കെടുത്ത എല്ലാ വക്താക്കളും വിശിഷ്ടാതിഥികളും തങ്ങളുടെ പാർട്ടികളുടെ പൊതുമുഖമായി പ്രവർത്തിക്കുന്ന നേതാക്കളെ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button