ComputerKeralaLatest NewsCameraNewsIndiaInternationalMobile PhoneTechnology

വിപണി കീഴടക്കാനൊരുങ്ങി ഷവോമി ഒലെഡ് സ്മാർട്ട് ടിവികൾ, സവിശേഷതകൾ ഇങ്ങനെ

മെയ് 19 നാണ് ആദ്യവില്പന ആരംഭിക്കുന്നത്

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങി ഷവോമി ഒലെഡ് സ്മാർട്ട് ടിവി. മെറ്റൽ ബോഡിയും ബെസൽ ഡിസൈനുള്ള ഷവോമി ഒലെഡ് എന്ന സ്മാർട്ട് ടിവിയാണ് ചൈനീസ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഷവോമി സ്മാർട്ട് ടിവി യുടെ സവിശേഷതകൾ ഇങ്ങനെ, ഷവോമി ഒഎൽഇഡി വിഷൻ ടിവി ഇന്ത്യൻ നിർമിതമാണ്. 89,999 രൂപയാണ് മാർക്കറ്റ് വില. എന്നാൽ, ബാങ്ക് ഓഫർ കൂടി ചേരുന്നതോടെ 83,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. മെയ് 19 നാണ് ആദ്യവില്പന ആരംഭിക്കുന്നത്.

Also Read:സഞ്ചാരികളുടെ ഇഷ്ട ടൂറിസം കേന്ദ്രമായി മാറാന്‍ പരത്തിപ്പുഴ

പുതിയ ഷവോമി സ്മാർട്ട് ടിവിയിൽ എച്ച്ഡിആർ 10+ സർട്ടിഫൈഡാണ്. അതുകൊണ്ടുതന്നെ, ആമസോൺ പ്രൈം വീഡിയോ പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള എച്ച്ഡിആർ സ്ട്രീമിങ് ടിവി സപ്പോർട്ട് ചെയ്യുന്നു.
ഡയറക്ട് ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള 8 സ്പീക്കർ ഡ്രൈവർ സെറ്റപ്പ് ആണ് ഉള്ളത്. 30 W സ്പീക്കർ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. ഒലെഡ് ഡിസ്പ്ലേ ആയതിനാൽ മികച്ച ദൃശ്യാനുഭവം നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button