Latest NewsNewsLife StyleHealth & Fitness

മുടി കൊഴിച്ചിലിനെ തടയാൻ

പേരയില കൊണ്ട് മുടി കൊഴിച്ചിലിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുടി കൊഴിച്ചില്‍ മാത്രമല്ല, മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പല തരത്തിലാണ് പേരയില സഹായിക്കുന്നത്. ഒരു കൈ നിറയെ പേരയില എടുക്കുക. ഇത് നല്ലതു പോലെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മിനിട്ട് ഇട്ട് തിളപ്പിക്കാം. പിന്നീട് തണുക്കാനായി വെക്കാവുന്നതാണ്.

ഈ മിശ്രിതം നിങ്ങളുടെ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലും വിധം ഇത് തേച്ച് പിടിപ്പിക്കുക. ശേഷം മുടി നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈ മിശ്രിതം തേച്ച് പിടിപ്പിച്ച് തലമൂടി കിടന്നാല്‍ നല്ല ഫലം ലഭിക്കുന്നതാണ്. അടുത്ത ദിവസം രാവിലെ നിങ്ങള്‍ക്ക് ഇത് കഴുകിക്കളയാവുന്നതാണ്.

Read Also : ശാർദുൽ താക്കൂറിനെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് സെവാഗ്

മുടിക്ക് തിളക്കം നല്‍കാന്‍ ഏറ്റവും മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ് പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളം. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മുടി വളരാനും ഇത്രയും ഫലപ്രദമായ ഒരു മാര്‍ഗ്ഗം ഇല്ലെന്നു തന്നെ പറയാം. പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും മുടിക്ക് ആരോഗ്യവും ഉന്‍മേഷവും നല്‍കാന്‍ കാരണമാകുന്നു.

മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ് പേരയിലയിട്ട് തിളപ്പിച്ച വെള്ളം. ഇതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്യുന്നത് താരനെയും ഇല്ലാതാക്കാവുന്നതാണ്. അകാല നരക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പേരയില. പേരയിലയിലൂടെ പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button