KeralaLatest NewsIndia

ശ്രീനിവാസ് വധം: പ്രതികൾ സി കൃഷ്ണകുമാറും പ്രശാന്ത് ശിവനുമുൾപ്പെടെ 100ലധികം ബിജെപി പ്രവർത്തകരുടെ പട്ടിക തയ്യാറാക്കി

കഴിഞ്ഞ ദിവസം പിടിയിലായ ബാസിത്, റിഷിൽ എന്നിവരാണ് പോപ്പുലർ ഫ്രണ്ടിന് വേണ്ടി കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്.

പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് പോപ്പുലർ ഫ്രണ്ടുകാർ തയ്യാറാക്കിയത് നൂറിലധികം ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ലിസ്റ്റ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ മുതൽ സാധാരണക്കാർ വരെയുള്ളവരെ പോപ്പുലർ ഫ്രണ്ടുകാർ ലക്ഷ്യമിട്ടെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ ബാസിത്, റിഷിൽ എന്നിവരാണ് പോപ്പുലർ ഫ്രണ്ടിന് വേണ്ടി കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്.

സുബൈർ കൊല്ലപ്പെട്ടതിന് 24 മണിക്കൂറിനുള്ളിൽ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും പ്രതികൾ പരിശോധനയും നടത്തി. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണ് പരിശോധിച്ചതിൽ നിന്നാണ് കൊലപാതകത്തിന് മുൻപ് പോപ്പുലർ ഫ്രണ്ട് നടത്തിയ ആസൂത്രണത്തിലെ ചുരുൾ അഴിയുന്നത്. ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.

കൊലപ്പെടുത്താനായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാൽ ഉൾപ്പെടെ നൂറിലധികം പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കി. ഇതിൽ ഏറ്റവും ഒടുവിലത്തെ ഇരയായിരുന്നു ശ്രീനിവാസൻ. അവസാന നിമിഷം എളുപ്പത്തിൽ കൃത്യം നടത്താം എന്നതിനാലാണ് ശ്രീനിവാസനെ തേടി പ്രതികൾ എത്തിയത്. പട്ടിക തയ്യാറാക്കിയുള്ള കൊലപാതകം ഏറെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button