Latest NewsKeralaNews

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം

25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

Read Also : കോവിഡ് കാല പരിമിതികൾക്കിടയിലും പാഠപുസ്തക അച്ചടിയിലും വിതരണത്തിലും കേരളം മാതൃകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

കടങ്ങളുടെ തിരിച്ചടവിനും സെറ്റില്‍മെന്റുകള്‍ക്കായി കൂടുതല്‍ തുക മാസം ആദ്യം നീക്കി വച്ചത് കൊണ്ട് തന്നെ ഏപ്രില്‍ മാസം പ്രതിസന്ധി രൂക്ഷമായിരുന്നു. എന്നാല്‍, മാസം അവസാനം ചെലവുകള്‍ക്ക് കൂടി ആവശ്യത്തിനുള്ള നീക്കിയിരുപ്പ് ഇല്ല. ഈ ഘട്ടത്തിലാണ് ഇരുപത്തിയഞ്ച് ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്നാണ് നിര്‍ദ്ദേശം. ഈ മാസം 25വരെ ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ അനുവദിക്കപ്പെട്ടിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button