Latest NewsKeralaNews

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസകരമായി സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കിയതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു.

Read Also : സര്‍പ്രൈസ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ്

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ 7 ലക്ഷം രൂപ വരെ വിലയുള്ള യാത്രാ വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയത്.

സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40% ഭിന്നശേഷി ശുപാര്‍ശ ചെയ്തവര്‍ക്കായിരിക്കും ആനുകൂല്യം. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് ഇവര്‍ക്ക് കൂടി ലഭ്യമാക്കിയത്. അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂടി ചുമതലയാണെന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button