ഒരു മാസത്തിനിടെ റബർ വിലയിൽ വൻ ഇടിവ്. റബറിന് വില 10 രൂപയോളമാണ് ഇടിഞ്ഞത്. ഒരു മാസം മുൻപ് കിലോഗ്രാമിന് 176 രൂപയാണ് വിലയെങ്കിൽ ഇപ്പോൾ കിലോയ്ക്ക് 167 രൂപയായി. കൂടാതെ, റബർ ലാറ്റക്സ് വിലയുംR കുറഞ്ഞിട്ടുണ്ട്. മുൻപ് കിലോയ്ക്ക് 180 രൂപ വരെ ഉയർന്ന ലാറ്റക്സ് വില ഇപ്പോൾ 150 രൂപയാണ്.
റബർ ഉല്പാദനം കൂടിയതും വ്യവസായ മേഖലയുടെ ആവശ്യം കുറഞ്ഞതുമാണ് റബർ വിലയിൽ ഒരു മാസം കൊണ്ട് വൻ ഇടിവ് വരാൻ കാരണമായതെന്നാണ് റബർ ബോർഡിൻറെ വിലയിരുത്തൽ.
റബർ മേഖലയ്ക്ക് കരുത്തേകാൻ റബർ ബോർഡ് വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് മാർക്കറ്റ് എംറൂബി മെയ് ആദ്യവാരത്തോടെ പ്രവർത്തനമാരംഭിക്കും. ഇതുവഴി ഓൺലൈൻ വ്യാപാരം സുഗമമായി നടത്താൻ സാധിക്കും.
Post Your Comments