തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, പിന്നീട് ഈ കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു. കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് ഇതുവരെ സര്‍ക്കാരിന് ചെലവായിട്ടുള്ളത്.
വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
അതേസമയം, പെരിയയില്‍ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകക്കേസിലെ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിച്ചെടുക്കുന്നതിനായി പൊതു ഖജനാവിൽ നിന്നും പണം മുടക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
Post Your Comments