Latest NewsKeralaNews

ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും: മന്ത്രി ജി.ആർ. അനിൽ

 

കൊച്ചി: സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

‘മുൻഗണനാ കാർഡുകൾ അനർഹരുടെ കൈയിൽനിന്ന് തിരിച്ചെടുത്ത് അർഹരായവർക്ക് നൽകുന്നതിനുള്ള നടപടികൾ തുടരുകയാണ്. അർഹരായ ഒരു ലക്ഷം ആളുകൾക്ക് കൂടി മുൻഗണനാ കാർഡുകൾ നൽകുന്നതോടെ, രണ്ടര ലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണം പൂർത്തിയാകും. അനർഹരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും പങ്കാളികളാകണം. റേഷൻ കടകളിലെ ലിസ്റ്റുകൾ പരിശോധിച്ച് ചർച്ച നടത്തണം’ മന്ത്രി പറഞ്ഞു.

റോജി എം ജോൺ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ​ബെഹനാൻ എം.പി മുഖ്യാതിഥിയായി. അങ്കമാലി നഗരസഭ അധ്യക്ഷൻ റെജി മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, വൈസ് പ്രസിഡന്റ് എം.ഒ ജോർജ്, ജില്ലാ സപ്ലൈ ഓഫീസർ പി.ആർ ശാന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button