കൊച്ചി: കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. വ്യവസായ മന്ത്രി പി.രാജീവിനൊപ്പം വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് അതിഥികളെ സ്വീകരിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ ജാഫർ മാലിക്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കാർത്തിക്, വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖർ, വ്യവസായ, മാനേജ്മെന്റ് സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Post Your Comments