ജമ്മു കാശ്മീർ: പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം, ജില്ലയിലെ മിത്രിഗാം മേഖലയില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇന്നലെ രാത്രി, പ്രദേശത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നത് മുൻനിർത്തി ഏറ്റുമുട്ടൽ നിർത്തിവെച്ചിരുന്നു. സംഘർഷത്തിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നും സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് കശ്മീർ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം, പുൽവാമയിലെ പഹൂവിൽ നടന്ന ഏറ്റുമുട്ടലിൽ, മൂന്ന് ലഷ്കർ ഭീകരരെ സൈന്യം വധിച്ചിരുന്നു. നാല് ഏറ്റുമുട്ടലിലായി ആകെ പത്ത് ഭീകരരാണ് കശ്മീരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
Post Your Comments