കീവ്: റഷ്യൻ സൈന്യം ഉക്രൈൻ അധിനിവേശം ആരംഭിച്ച് അറുപതിലധികം ദിവസങ്ങൾ പിന്നിടുമ്പോൾ, ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് ഉക്രൈനിൽ നിന്നും പുറത്തു വരുന്നത്. ഇപ്പോഴിതാ,14 വയസ്സുകാരിയായ പെൺകുട്ടിയെ റഷ്യൻ സൈനികർ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന വിവരവും വെളിപ്പെടുന്നു.
റഷ്യൻ സൈന്യത്തിന്റെ ക്രൂരതയുടെ നിരവധി വാർത്തകൾ പല നഗരങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തവണ, ബുച്ച നഗരത്തിലാണ് സംഭവം നടന്നത്. സൈനികരുടെ കയ്യിൽ അകപ്പെട്ട പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. സംഭവം അറിയാനിടയായ മനശാസ്ത്രജ്ഞ ഒലെക്സാൻഡ്ര ക്വിറ്റ്കോയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
പെൺകുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ ഏർപ്പാട് ചെയ്തു. പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനില വളരെ മോശമാണെന്ന് കണ്ടെത്തിയ ഡോക്ടർമാർ, അബോർഷൻ ചെയ്യാനാവില്ലെന്ന് അറിയിച്ചു. ഇതേ തുടർന്ന് പെൺകുട്ടി കുഞ്ഞിനെ വളർത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
Post Your Comments