മക്ക: ഉംറ സേവനത്തിൽ വീഴ്ച വരുത്തിയ 10 കമ്പനികൾക്ക് പിഴ ചുമത്തി സൗദി അറേബ്യ. അര ലക്ഷം റിയാലാണ് കമ്പനികൾക്ക് ചുമത്തിയിരിക്കുന്ന പിഴ. ഹജ്, ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി.
താമസം, ഗതാഗത തുടങ്ങി വാഗ്ദാനം ചെയ്ത സേവനം നൽകാത്ത കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. തീർത്ഥാടകരുടെ സേവനത്തിൽ വീഴ്ച വരുത്തുന്നത് വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർത്ഥാടകരുടെ പരാതികളെ തുടർന്നാണ് അധികൃതർ മിന്നൽ പരിശോധന നടത്തിയത്.
Post Your Comments