Latest NewsNewsFootballSports

യുവേഫ ചാമ്പ്യൻസ് ലീഗ്: ആദ്യപാദ സെമിയിൽ ലിവർപൂൾ ഇന്ന് വിയ്യാറയലിനെ നേരിടും

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ ആദ്യപാദ സെമിയിൽ ലിവർപൂൾ ഇന്ന് വിയ്യാറയലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് ലിവർപൂളിന്‍റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോഴും ലിവർപൂളിന് അമിത ആത്മവിശ്വാസമുണ്ടാവില്ല. മുൻ ചാമ്പ്യൻമാരായ യുവൻറസിനെയും ബയേൺ മ്യൂണിക്കിനെയും വീഴ്ത്തിയെത്തുന്ന വിയ്യാറയലാണ് എതിരാളികളായി മുന്നിലുള്ളത്.

സ്പാനിഷ് വമ്പന്മാരെ എവേ മത്സരത്തിന് മുൻപേ പരാജയപ്പെടുത്തി സമ്പൂർണ ആധിപത്യം നേടാനാവും ലിവർപൂളിന്റെ ലക്ഷ്യം. മുഹമ്മദ് സലാ, സാദിയോ മാനേ, ലൂയിസ് ഡിയാസ് സഖ്യം എതിരാളികളെ മറികടക്കാനാവുമെന്നാണ് കോച്ച് യൂർഗൻ ക്ലോപ്പിന്റെ പ്രതീക്ഷ. മധ്യനിരയിൽ ഹെൻഡഡേഴ്സൺ, ഫാബീഞ്ഞോ, തിയാഗോ അൽകൻറാര എന്നിവർ മികച്ച ഫോമിലാണ്.

Read Also:- മുടി കൊഴിച്ചിൽ തടയാൻ കറിവേപ്പില

അതേസമയം, ജെറാർഡ് മൊറേനോ, അൽബർട്ടോ മൊറേനോ എന്നിവരുടെ അഭാവം വിയ്യാറയലിന് തിരിച്ചടിയാവും. ഇരുടീമും ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണിത്. 2016ൽ യൂറോപ്പ ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ലിവർപൂളിനും വിയ്യാറയലിനും ഓരോ ജയമായിരുന്നു ഫലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button