ന്യൂഡല്‍ഹി: പാകിസ്ഥാന് പുറമെ, ചില സംഘടനകളും വ്യക്തികളും ഇന്ത്യയ്‌ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 25 ന്, ഇന്‍വെസ്റ്റിഗേറ്റിംഗ് ഇന്‍ഫോ-വാര്‍ഫെയര്‍ ആന്‍ഡ് സൈ-വാര്‍ നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
Read Also :ഇന്ന് അവന്റെ ദിവസം, ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ വിജയമാണിത്: സഞ്ജു സാംസൺ
ആഗോള ഫോറങ്ങളില്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ഹനിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാക്കിയ 50 വര്‍ഷം പഴക്കമുള്ള പദ്ധതിയെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഓപ്പറേഷന്‍ ടു പാക് എന്നായിരുന്നു ആ പദ്ധതിയുടെ കോഡ്. 1980-കള്‍ മുതല്‍ പാക് സൈനിക-ഇന്റലിജന്‍സിന്റെ പദ്ധതിയാണ് ഇത്. ഇന്ത്യയ്‌ക്കെതിരെ ചില പ്രചരണങ്ങള്‍ നടത്തുകയും, ഇന്ത്യയിലെ ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ഓപ്പറേഷന്‍ ടു പാക് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡിസിന്‍ഫോ ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ പുറത്തിറക്കിയ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് ലഭിച്ച ചില പ്രത്യേക റേറ്റിംഗുകള്‍ക്ക് പാകിസ്ഥാനുമായി ബന്ധമുള്ള വിവിധ സംഘടനകളും, കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയും ഉത്തരവാദികളാണെന്ന് ഡിസിന്‍ഫോ ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, മറ്റ് 11 രാജ്യങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ തരംതിരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉപയോഗിച്ച മൂന്ന് പ്രത്യേക വിഭാഗങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഫാസിസം, വംശഹത്യ, ഇസ്ലാമോഫോബിയ എന്നിവയാണ് ഈ വിഭാഗങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലേക്ക് വരുമ്പോള്‍, രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ഒരു പ്രത്യേക സംഘടനകളുണ്ടെന്ന് ഡിസിന്‍ഫോ ലാബ് ചൂണ്ടിക്കാട്ടി.
ഐഎഎംസി , കശ്മീര്‍ സിവിറ്റാസ്, ഒഎഫ്എംഐ
, ലണ്ടന്‍ സ്റ്റോറി, പോളിസ് പ്രൊജക്ട്, ഈക്വാളിറ്റി ലാബ്‌സ് എന്നിവയാണ് ഈ സംഘടനകളില്‍ ചിലത്.
ഈ സംഘടനകളെല്ലാം യുഎസിലോ യുകെയിലോ ആണ്. ഈ ഓര്‍ഗനൈസേഷനുകള്‍ക്കെല്ലാം പരസ്പരബന്ധിത അംഗങ്ങളുണ്ടെന്നോ അല്ലെങ്കില്‍ വ്യത്യസ്ത പേരുകളുള്ള ഒരേ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നവെന്നാണ് വിവരം. അരുന്ധതി റോയ്, പീറ്റര്‍ ഫ്രെഡ്രിക്ക്, ഹര്‍ഷ് മന്ദാര്‍, ഭജന്‍ സിംഗ് ഭിന്ദര്‍, അബ്ദുള്‍ മാലിക് മുജാഹിദ്, തുടങ്ങി നിരവധി പേര്‍ ഇന്ത്യയ്ക്കെതിരെ നേരിട്ടോ അല്ലാതെയോ അന്താരാഷ്ട്ര വേദികളില്‍ ലോബിയിംഗ് നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments