AsiaKeralaLatest NewsBikes & ScootersIndiaNewsCarsInternationalBusinessTechnologyAutomobile

ഐ.പി.ഒ വില നിശ്ചയിച്ചു, പോളിസി ഉടമകൾക്ക് സന്തോഷവാർത്ത

ഇഷ്യു വലിപ്പത്തില്‍ 10% പോളിസി ഉടമകള്‍ക്കും 5% ജീവനക്കാര്‍ക്കും നിലവില്‍ എല്‍ഐസി സംവരണം ചെയ്തിട്ടുണ്ട്

എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 2000 രൂപയ്ക്ക് അടുത്ത് വരുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍, നിലവില്‍ 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. മെയ് 4 മുതല്‍ 9 വരെയാണ് ഐപിഒ നിശ്ചയിച്ചിരിക്കുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണികളില്‍ ഉണ്ടായ ഏറ്റക്കുറച്ചിലുകളില്‍ ഇഷ്യു സൈസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുതന്നെയാണ് പ്രൈസ് ബാന്‍ഡിലും പ്രതിഫലിച്ചത് എന്നാണ് സൂചന.

Also Read: കാലത്തിന്റെ കാവ്യനീതി: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ ‘നമ്പർ വൺ’ കേരളം

ഇഷ്യു വലിപ്പത്തില്‍ 10% പോളിസി ഉടമകള്‍ക്കും 5% ജീവനക്കാര്‍ക്കും നിലവില്‍ എല്‍ഐസി സംവരണം ചെയ്തിട്ടുണ്ട്. ഐപിഒ യില്‍ അതിന്റെ ഉടമകള്‍ക്ക് ഒരു ഷെയറിന് 60 രൂപ കിഴിവ് ലഭിക്കും. എല്‍ഐസി അതിന്റെ മൊത്തം ഐപിഒ വലുപ്പത്തിന് 35 ശതമാനം വരെ റീട്ടയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button