മാഡ്രിഡ്: സ്‍പാനിഷ് ലീഗ് ഫുട്ബോളിൽ അപൂർവ റെക്കോർഡുമായി അത്‍ലറ്റിക്കോ ബിൽബാവോയുടെ ഇനാകി വില്യംസ്. 2016ന് ശേഷം ഒറ്റ മത്സരം നഷ്ടമാകാതെ ഇനാകി വില്യംസ് പൂർത്തിയാക്കിയത് 224 മത്സരങ്ങളാണ്. പരിക്ക്, ചുവപ്പുകാർഡ് എന്നിങ്ങനെ ഫുട്ബോളിൽ ഒരു താരം ടീമിന് പുറത്തിരിക്കാൻ കാരണങ്ങൾ നിരവധിയാണ്.
എന്നാൽ, അത്‍ലറ്റിക്കോ ബിൽബാവോ താരം ഇനാകി വില്യംസിനെ ഇതൊന്നും ബാധിക്കാതെ മികച്ച ഫോമിൽ തുടരുന്നു. 2016ന് ശേഷം ബിൽബാവോയുടെ എല്ലാ മത്സരവും ഇനാകി വില്യംസ് കളിച്ചു. ഈ കാലയളവിൽ താരം പൂർത്തിയാക്കിയത് തുടർച്ചയായ 224 മത്സരങ്ങളാണ്. 2014ലാണ് ഇരുപത്തിയേഴുകാരനായ ഇനാകി വില്യംസ് അത്‍ലറ്റിക്കോ ബിൽബാവോയുടെ സീനിയർ ടീമിലെത്തുന്നത്.
Read Also:- ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും: ജയിച്ചാൽ ഒന്നാമത്
അവസാനമായൊരു മത്സരം നഷ്ടമായത് 2016 മാർച്ചിൽ മലാഗയ്ക്കെതിരെയായിരുന്നു. അതിവേഗമുള്ള ഇനാകി വില്യംസ് നിരന്തരം ടാക്കിളുകൾക്ക് വിധേയനായിട്ടും പരിക്കുകളെ അതിജീവിക്കുന്നതാണ് അത്ഭുതം. ക്ലബിനായി 333 മത്സരങ്ങളിൽ 44 അസിസ്റ്റും 74 ഗോളും നേടി.
Post Your Comments