KeralaLatest NewsNews

സര്‍ക്കാര്‍ ഓഫീസുകളിലെ പഞ്ചിങ് സംവിധാനത്തെ ശമ്പള സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കും

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ   താഴേത്തട്ടുവരെയുള്ള ഓഫീസുകളിൽ പഞ്ചിങ് സംവിധാനത്തെ ഘട്ടംഘട്ടമായി ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാർക്കുമായി ബന്ധിപ്പിക്കും. അതോടൊപ്പം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനു പിന്നാലെ ധന, നിയമ വകുപ്പുകളിലും ജീവനക്കാരുടെ ജോലിഭാരം പഠിക്കാൻ സമിതിയെ നിയോഗിച്ചു.

ജോലി ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് പഠനം. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

പുതുതായി സ്ഥാപിക്കുന്ന പഞ്ചിങ് മെഷീനുകൾ സ്പാർക്കുമായി ബന്ധിപ്പിക്കാനാവണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തവ മാറ്റി സ്ഥാപിക്കും.

എല്ലാ സ്ഥിരം ജീവനക്കാരെയും സംവിധാനത്തിൽ ഉൾപ്പെടുത്തണം. മാസം 300 മിനിറ്റാണ് ജീവനക്കാർക്ക് ഇളവു നൽകിയിട്ടുള്ളത്. ഇതിൽ കൂടിയാൽ അവധിയിൽ ക്രമീകരിക്കും. അവധിയില്ലാത്തവരുടെ ശമ്പളത്തിൽ കുറവു വരുത്തും. അതേസമയം, സെക്രട്ടേറിയേറ്റിൽ പഞ്ചിങ് സംവിധാനത്തിനൊപ്പം പ്രവേശന നിയന്ത്രണംകൂടി കൊണ്ടുവരുന്നത് ഭരണ, പ്രതിപക്ഷ ഭേദമെന്യേ ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button