Latest NewsUAENewsInternationalGulf

സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: വിദേശത്ത് പഠിക്കുന്നവർക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. വിവിധ രാജ്യങ്ങളിലെ യുഎഇയുടെ വിദേശ ദൗത്യങ്ങളിൽ നിന്നോ അവരുടെ ജീവനക്കാരിൽ നിന്നോ ആണെന്ന് അവകാശപ്പെട്ട് ചില തട്ടിപ്പുകാർ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സന്ദേശങ്ങളും ഇ മെയിലും അയക്കാറുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നാണ് മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

Read Also: ‘ദരിദ്രരായ മുസ്ലിം യുവാക്കൾക്ക് പണം നൽകി ബിജെപി കല്ലെറിയിക്കുന്നു’: ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

സർവ്വകലാശാലകളിൽ പ്രവേശനം നേടുന്നതിനും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുന്നതിനും സഹായം ആവശ്യപ്പെട്ടാണ് തട്ടിപ്പുകാർ സന്ദേശം അയക്കുന്നത്.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ 097180024 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Read Also: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ: നീക്കം വിജയ് ബാബുവിനെതിരായ പീഡന പരാതിയ്ക്ക് പിന്നാലെ

shortlink

Related Articles

Post Your Comments

Related Articles


Back to top button