
കണ്ണൂര്‍: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറ് വരി ദേശീയ പാതയുടെ നിര്‍മാണം മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മയ്യില്‍-കാഞ്ഞിരോട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also : ഈദുൽ ഫിത്തർ: പൊതുമേഖലയിലെ അവധി പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
കേരളത്തിലെ വികസനത്തിന് കിഫ്ബി വലിയ കുതിപ്പാണ് നല്‍കിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 412 പിഡബ്ല്യുഡി പ്രവൃത്തികളാണ് നടക്കുന്നത്. ഇതില്‍ 35 റോഡും നാല് പാലവും പൂര്‍ത്തിയായി. 111 പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന പ്രവൃത്തികള്‍ കാലതാമസം ഇല്ലാതെ പൂര്‍ത്തിയാക്കും. ജോലികള്‍ക്ക് സമയപരിധി നിശ്ചയിച്ച് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Post Your Comments